പാലക്കാട്:  ജില്ലയില് സഹകരണ സംഘങ്ങള് നടത്തുന്ന നീതി മെഡിക്കല് സ്റ്റോറുകളിലെ പര്ച്ചേയ്‌സ്, വില്പ്പന എന്നിവയുമായി ബന്ധപ്പെട്ട് പാലക്കാട് പോസ്റ്റല്, ടെലികോം ആന്റ് ബി.എസ്.എന്.എല് എംപ്ലോയീസ് സഹകരണ സംഘം ഹാളില് ജില്ലാതല യോഗം ചേര്ന്നു. നീതി മെഡിക്കല് സ്റ്റോറുകള്ക്ക് ആവശ്യമായ മുഴുവന് മരുന്നുകളും കണ്സ്യൂമര് ഫെഡില് നിന്നു തന്നെ പര്ച്ചേയ്‌സ് ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
ജോയിന്റ് രജിസ്ട്രാര് (ജനറല്) അനിത.ടി.ബാലന് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര് (പ്ലാനിംഗ്) പി.ഹരിപ്രസാദ്, കണ്സ്യൂമര് ഫെഡ് റീജിയണല് മാനേജര് വി.ശുഭ, വെയര് ഹൗസ് മാനേജര് പി.ജി.സിന്ധു, മാര്ക്കറ്റിംഗ് മാനേജര് കെ.ബിജുമോന്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര് നീതി മെഡിക്കല് സ്റ്റോര് സഹകരണ സംഘ പ്രതിനിധികള് എന്നിവര് പങ്കെടുത്തു.