തൃശ്ശൂർ: തീരദേശത്ത് അമ്പത് മീറ്റർ ദൂരപരിധിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പുനർഗേഹം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ ഉപഭോക്താക്കളുടെ യോഗം ചേർന്നു. ശ്രീനാരായണപുരം, പെരിഞ്ഞനം പഞ്ചായത്തുകളിൽ ചേർന്ന യോഗം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പദ്ധതി ആദ്യം നടപ്പാക്കുന്ന കയ്പമംഗലം മണ്ഡലത്തിൽ 668 കുടുബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം കിട്ടുക. ഇതിൽ 460 കുടുംബങ്ങളാണ് മാറിത്താമസിക്കാൻ തയ്യാറായി മുന്നോട്ടു വന്നത്. ഇവരുടെ പുനരധിവാസത്തിൻ്റെ നടപടി ക്രമങ്ങളാണ് എം എൽ എ യുടെ നിർദ്ദേശപ്രകാരം ഓരോ പഞ്ചായത്തുകളും പരിശോധിച്ച് പദ്ധതി വേഗത്തിലാക്കാൻ തീരുമാനിച്ചത്. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻ ദാസ്, ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് വൈസ് പ്രസിഡന്റ് ജയസുനിൽ രാജ്, ബ്ലോക്ക് മെമ്പർ ശോഭനശാർക്കരൻ, മെമ്പർമാരായ അബ്ദുൾ നാസർ, രാധാകൃഷ്ണൻ, അയ്യൂബ്, ജയന്തി മനോജ്, തുടങ്ങിയവർ സംബന്ധിച്ചു