തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായുള്ള പരാതി കൗണ്ടർ ചാവക്കാട് ബ്ലോക്കിന് കീഴിലും നഗരസഭയിലും ആരംഭിച്ചു. പൊതുജനങ്ങളുടെ പരാതികൾക്ക് അടിയന്തിരമായി പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പർശം പരാതി കൗണ്ടർ ചാവക്കാട് നഗരസഭ, പുന്നയൂർക്കുളം പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തുറന്നത്. ചാവക്കാട് നഗരസഭയിലെ പരാതി കൗണ്ടർ പ്രവർത്തനം നഗരസഭാധ്യക്ഷ ഷീജ പ്രശാന്തും പുന്നയൂർക്കുളം പഞ്ചായത്തിലെ കൗണ്ടർ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീറും ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരുടെ നേതൃത്വത്തിൽ ഫെബ്രുവരി 1, 2, 4 തിയ്യതികളിലാണ് അദാലത്തുകൾ നടത്തുക. പരാതികൾ ഓൺലൈൻ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നൽകാം. ഈ മാസം 28 വരെയാണ് പരാതികൾ സ്വീകരിക്കുക. നഗരസഭയിലെയും പഞ്ചായത്തിലെയും സ്ഥിരം സമിതി അംഗങ്ങളും കൗൺസിലർമാറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.