കാസര്‍കോട്: ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. കുമ്പടാജെ, എന്‍മകജെ, ബദിയടുക്ക, മടിക്കൈ, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തുകളിലെ സേവനസന്നദ്ധതയുള്ള, എട്ടാം തരം യോഗ്യതയുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന യോഗ്യതയ്ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ് സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കുംബഡാജെ, എന്‍മകജെ, ബദിയഡുക്ക പഞ്ചായത്തുകളിലെ കൂടിക്കാഴ്ച ജനുവരി 28ന് രാവിലെ 10നും മടിക്കൈ, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലുള്ളവരുടെ കൂടിക്കാഴ്ച ജനുവരി 29 രാവിലെ 10 നും നടക്കും. ഫോണ്‍: 04994-255466