പാലക്കാട്:   പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ആലത്തൂര് കാര്യാലയത്തിന് കീഴിലുള്ള വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡില് നവീകരണ പ്രവൃത്തി നടക്കുന്നതിനാല് വടക്കഞ്ചേരി സുനിത ജംഗ്ഷന്– പാളയം – കുണ്ടുകാട് ജംഗ്ഷന് റോഡിലൂടെയുള്ള ഗതാഗതം നാളെ (ജനുവരി 26) മുതല് ഏഴു ദിവസത്തേക്ക് നിരോധിച്ചതായി അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.
ഈ ദിവസങ്ങളില് വലിയ വാഹനങ്ങള് കുന്നംകാട്- കണ്ണംകുളം- പ്രധാനി- ശ്രീരാമ തീയേറ്റര്– ഡയാന വഴി ദേശീയപാത സര്വീസ് റോഡില് പ്രവേശിച്ച് പോകേണ്ടതാണ്. ചെറിയ വാഹനങ്ങള് തിരുവറയിലൂടെ കമ്മാന്തറ- ഡയാന വഴിയോ, കാരാട്ടുകുളം, ഡിവൈന് ആശുപത്രി വഴി മന്ദമൈതാനം റോഡില് പ്രവേശിച്ചോ പോകേണ്ടതാണ്.
മുടപ്പല്ലൂര് ഭാഗത്തു നിന്നും തൃശൂര് ഭാഗത്തേക്ക് സഞ്ചരിക്കുന്നതിന് കരിപ്പായി- വടക്കുംപാടം- പാളയം- വടക്കഞ്ചേരി ടൗണ് വഴി തിരഞ്ഞെടുക്കരുതെന്നും ഇതിനുപകരമായി സംസ്ഥാന പാതയിലൂടെ മംഗലം- ദേശീയപാത സര്വീസ് റോഡ് വഴി തിരഞ്ഞെടുക്കണമെന്നും അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.