കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്ക് തുറന്നു നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ഓടെ 52,007 കോടി രൂപയുടെ പദ്ധതികൾ കമ്മീഷൻ ചെയ്യും. 177 കിലോമീറ്റർ റോഡ് 604 കോടി രൂപ ചെലവിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് പദ്ധതികൾ ഏറെ പ്രാധാന്യമർഹിക്കുന്നു. 119 കിലോമീറ്റർ ദൈർഘ്യമുള്ള 11 റോഡുകളുടെ വീതി കൂട്ടുന്നതിനുള്ള നടപടികൾ നടക്കുന്നു. കേരളത്തിന്റെ ടൂറിസം വികസനത്തിൽ റോഡുകളുടെ വികസനവും പ്രധാനമാണ്. ആലപ്പുഴ ബൈപ്പാസ് കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാണുണ്ടായിരിക്കുന്നതെന്