കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫിസ് മുഖേന ജില്ലയിലെ 160 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. ഇനിയും ഭക്ഷ്യ കിറ്റുകള്‍ കൈപറ്റാത്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നിര്‍ബന്ധമായും 2021 ഫെബ്രുവരി അഞ്ചിന് മുമ്പായി പൂജപ്പുരയുള്ള ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ നിന്നും കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343241