കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ഹ്രസ്വ ചിത്ര പ്രദര്‍ശനം ഫെബ്രുവരി ഒന്നിന്
ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിന്ന് ആരംഭിക്കും.
വൈകീട്ട് 5.30 ന് എം.രാജഗോപാലന്‍ എം എല്‍ എ ഫ്ലാഗ് ഓഫ് ചെയ്യും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍ഗോഡ്, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിലായി 150 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഡോക്യുമെന്ററി ഡോക്യുഫിന്റെ ഭാഗമാകും.