തൃശ്ശൂർ: ഗവ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് വാക്സിൻ കേന്ദ്രം പ്രവർത്തനം തുടങ്ങി.മെഡിക്കൽ കോളേജ് ജീവനക്കാർക്ക് കോവിഡ് വാക്സിൻ വേഗത്തിൽ ലഭ്യമാക്കാനാണ് പുതിയ കേന്ദ്രം തുടങ്ങിയത്.മെഡിക്കൽ കോളേജ് പുതിയ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രത്തിന് പുറമെയാണിത്.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം എ ആൻഡ്രൂസ് വാക്സിൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . ആശുപത്രി സൂപ്രണ്ടുമാരായ ഡോ ഷെഹ്ന എ ഖാദർ, ഡോ ആർ ബിജു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.