ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതിലൂടെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാനാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. ഡാം സൈറ്റില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വൈദ്യുതി ഉത്പാദിപ്പിക്കുകയും അത് വിതരണം ചെയ്യുക എന്നതും ബോര്‍ഡിന്റെ ചുമതലയാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുല്ലപ്പെരിയാറില്‍ വീണ്ടും വൈദ്യുതി എത്തിയത്.
മുല്ലപ്പെരിയാര്‍ ഡാം സൈറ്റില്‍ നടന്ന ചടങ്ങില്‍ പീരുമേട് എം എല്‍ എ ഇ എസ് ബിജിമോള്‍,മധ്യമേഖല (വിതരണം) ചീഫ് എഞ്ചിനിയര്‍ ജയിംസ് എം ഡേവിഡ് ,കെ എസ് ഇ ബി എല്‍ ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, ജനപ്രതിനിധികള്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
തേനി കളക്ടര്‍ പല്ലവി ബല്‍ദേവ് ,സബ് കളക്ടര്‍ ശുഭം താക്കൂര്‍, അസി: കളക്ടര്‍ യുറേക്ക, തമിഴനാട് വൈദ്യുതി വകുപ്പ് ചീഫ് എഞ്ചിനിയര്‍ കൃഷണന്‍, വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമിഴ്‌നാടിനു വേണ്ടി സന്നിഹിതരായി.