കണ്ണൂര്‍:  പോളിയോ ബാധിതനായ കെ വി സന്തോഷിനു സാന്ത്വന സ്‌പര്‍ശം അദാലത്തില്‍ മുച്ചക്ര വാഹനം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തിലാണ്‌ തീരുമാനം.

രണ്ടാം വയസിലാണ്‌ കെ വി സന്തോഷ്‌ പോളിയോ ബാധിതനാവുന്നത്‌. ഏഴ്‌ വര്‍ഷം മുമ്പ്‌ പഞ്ചായത്തില്‍ നിന്നും മുച്ചക്ര വാഹനം ഇദ്ദേഹത്തിന്‌ നല്‍കിയിരുന്നു. കൂലി പണിക്കാരനായ ഇദ്ദേഹം ജോലിയ്‌ക്കാവശ്യമായ സാധനങ്ങള്‍ എല്ലാം തന്റെ വാഹനത്തിലാണ്‌ കൊണ്ട്‌ പോയിരുന്നത്‌. എന്നാല്‍ എഞ്ചിന്‍ തകരാറു മൂലം വാഹനം ഉപയോഗിക്കാന്‍ കഴിയാതായി. തുടര്‍ന്നാണ്‌ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക്‌ നേരിട്ട്‌ പരാതി നല്‍കിയത്‌. പരാതി ലഭിച്ച ഉടന്‍ തന്നെ വാഹനം ലഭ്യമാക്കുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ നീതി വകുപ്പിനോട്‌ നിര്‍ദ്ദേശിച്ചു.