ഇടുക്കി: കഞ്ഞിക്കുഴി ഗവ. ഐടിഐയുടെ ഒന്നാംഘട്ട കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നാളെ (ഫെബ്രുവരി 3) വൈകുന്നേരം 3ന് നടത്തും. വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഒന്നാം ഘട്ട കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.യുടെ ആസതി വികസന ഫണ്ടുപയോഗിച്ചുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിക്കും. വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ചിത്ര, വിവിധ തദ്ദേശ സ്വയംഭരണ ഭാരവാഹികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.