നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 370 പേര്‍ക്ക്

ഉറവിടമറിയാതെ രോഗബാധിതരായവര്‍ നാല് പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട്
രോഗബാധിതരായി ചികിത്സയില്‍ 3,894 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 21,037 പേര്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണത്തില്‍ നേരിയ കുറവ്. ബുധനാഴ്ച (ഫെബ്രുവരി മൂന്ന്) 383 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 370 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും നാല് പേര്‍ ഉറവിടമറിയാതെ രോഗബാധിതരായവരുമാണ്. രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

രോഗവ്യാപനത്തില്‍ കുറവുണ്ടായതിന് തുടര്‍ച്ചയായി കൂടുതല്‍ പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായത് ആശ്വാസകരമാണ്. 554 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 1,02,368 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 21,037 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,894 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 252 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 107 പേരും കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 74 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. 542 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്.

വീഴ്ചകള്‍ വിപത്തിന് കാരണമാകുമെന്ന് തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പൊതുജന സഹകരണമില്ലാതെ കോവിഡ് വ്യാപനം തടയാനാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകും. ഇത് ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പിന്തുണ ഇനിയും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ബുധനാഴ്ച (ഫെബ്രുവരി മൂന്ന്) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 03
ആലങ്കോട്  05
ആലിപ്പറമ്പ് 02
അമരമ്പലം  08
ആനക്കയം  03
അങ്ങാടിപ്പുറം 09
അരീക്കോട്  05
ഊരകം 01
ചാലിയാര്‍ 03
ചീക്കോട് 04
ചോക്കാട് 04
ചുങ്കത്തറ  02
എടക്കര 02
എടപ്പറ്റ 05
എടപ്പാള്‍  03
എടരിക്കോട് 03
എടവണ്ണ  10
എടയൂര്‍ 01
ഇരിമ്പിളിയം 01
കാളികാവ്  10
കല്‍പകഞ്ചേരി 02
കരുളായി 02
കരുവാരക്കുണ്ട് 07
കാവനൂര്‍  03
കീഴാറ്റൂര്‍  01
കോഡൂര്‍ 01
കൊണ്ടോട്ടി  02
കൂട്ടിലങ്ങാടി  04
കോട്ടക്കല്‍ 10
കുറുവ  03
കുറ്റിപ്പുറം 05
കുഴിമണ്ണ 02
മക്കരപ്പറമ്പ് 04
മലപ്പുറം  36
മമ്പാട്  01
മംഗലം 02
മഞ്ചേരി  02
മങ്കട  24
മാറാക്കര 01
മാറഞ്ചേരി  02
മൂന്നിയൂര്‍  07
മൂര്‍ക്കനാട്  07
മൂത്തേടം 01
മൊറയൂര്‍ 02
മുതുവല്ലൂര്‍  02
നന്നമ്പ്ര 02
നന്നംമുക്ക് 04
നിലമ്പൂര്‍  13
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 02
പള്ളിക്കല്‍ 01
പാണ്ടിക്കാട്  05
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ  07
പെരുവള്ളൂര്‍ 01
പൊന്മുണ്ടം 01
പൊന്നാനി  01
പൂക്കോട്ടൂര്‍ 08
പോരൂര്‍ 07
പോത്തുകല്ല് 01
പുലാമന്തോള്‍  06
പുല്‍പ്പറ്റ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 05
താനൂര്‍ 02
തലക്കാട് 02
താഴെക്കോട് 03
തേഞ്ഞിപ്പലം 01
തിരുനാവായ 02
തിരുവാലി 04
തൃക്കലങ്ങോട് 03
തൃപ്രങ്ങോട് 03
തുവ്വൂര്‍  02
തിരൂര്‍  04
തിരൂരങ്ങാടി  09
ഊര്‍ങ്ങാട്ടിരി 03
വളാഞ്ചേരി  09
വളവന്നൂര്‍ 01
വള്ളിക്കുന്ന്  04
വാഴക്കാട്  02
വാഴയൂര്‍ 01
വഴിക്കടവ്  09
വെളിയങ്കോട് 01
വേങ്ങര 18
വെട്ടത്തൂര്‍ 01
വെട്ടം 03
വണ്ടൂര്‍ 07