പാലക്കാട്:   കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം സര്‍ക്കാര്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍ ഒഴിവിലേക്ക് 2018-19 വര്‍ഷത്തേക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, സോഷല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങള്‍ക്കും യു.പി.വിഭാഗത്തില്‍ മൂന്നും ഒഴിവുകളുമാണുള്ളത്. 10 മാസത്തേക്കാണ് നിയമനം. ഹൈസ്‌കൂള്‍ വിഭാഗം നിയമനം ലഭിക്കുന്നവര്‍ക്ക് പരമാവധി 4000 രൂപയും യുപി വിഭാഗത്തിന് 3000 രൂപയും ഓണറേറിയം ലഭിക്കും. ബി.എഡ്, ടിടിസി യോഗ്യത ഉള്ളവര്‍ മെയ് 31നകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്:  8547630129.