പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട് ആണ്‍ക്കുട്ടികളുടെയും പുതുനഗരം പെണ്‍കുട്ടികളുടെയും സര്‍ക്കാര്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നതില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10 ശതമാനം മറ്റു വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, നോട്ട്ബുക്ക് എന്നിവ സൗജന്യമായി നല്‍കും. മെയ് 25നകം അപേക്ഷിക്കണം. വിശദവിവരവും അപേക്ഷാ ഫോമും കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630129.
