പാലക്കാട്: അട്ടപ്പാടിയിലെ പുതൂര് പഞ്ചായത്തിൽ ആലാമരം ശ്മശാനത്തില് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാരുടെ മൃതദ്ദേഹം സംസ്‌കരിക്കുന്നത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി-പട്ടിക വര്ഗ്ഗ കമ്മീഷന് തെളിവെടുപ്പ് നടത്തി.

കമ്മീഷൻ ചെയർമാൻ വി.എസ് മാവോജി, അംഗങ്ങളായ എസ്. അജയകുമാര്, അഡ്വ.സുനിത എന്നിവരാണ് പുതൂര് പഞ്ചായത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. ആലമരം ശ്മശാനവും മൃതദേഹം സംസ്‌കരിക്കാന് പഞ്ചായത്ത് പുതിയതായി നിര്ദ്ദേശിച്ച സ്ഥലവും കമ്മീഷന് സന്ദര്ശിച്ചു. റവന്യൂ ഉദ്യോഗസ്ഥര്, പഞ്ചായത്ത് ഭരണ സമിതി ഉദ്യോഗസ്ഥര്, വനം വകുപ്പ് ഉദ്യോഗസ്ഥര് എന്നിവരില് നിന്നും കമ്മിഷന് തെളിവെടുപ്പ് നടത്തി.