കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ഇഎംഎസ് സ്മാരക ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന വികസനഫോട്ടോ പ്രദര്‍ശനം കാസര്‍കോട് ഇനിയും മുന്നോട്ട് എം.രാജഗോപാലന്‍ എം എല്‍ എ യും ലൈഫ് പദ്ധതി ഗുണഭോക്താക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പസിഡണ്ട് സി വി പ്രമീള അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ജെ സജിത് എന്നിവര്‍ വിശിഷ്ടാതിഥികളായി. വൈസ് പ്രസിഡണ്ട് രാഘവന്‍ പി വി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍പത്മിനി പി, സ്ഥിരം സമിതി അധ്യക്ഷന്‍ ഗിരീഷ് ഐപിആര്‍ഡി കണ്ണൂര്‍റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ റീന എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി.എഡിറ്റര്‍ പി പി വിനീഷ് നന്ദിയും പറഞ്ഞു.

അടിസ്ഥാന സൗകര്യ മേഖലയിലും കാര്‍ഷിക രംഗത്തും സാമൂഹ്യ ക്ഷേമ രംഗത്തും കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലുമെല്ലാം നടന്ന സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് ചിത്രങ്ങളില്‍. വൈകീട്ട് തായില്ല്യം കലാസംഘത്തിന്റെ തെയ്യക്കോലങ്ങളും നാടന്‍പാട്ടുകളും കോര്‍ത്തിണക്കി നടന്ന നാഗന്‍ കലാമേള വന്‍ ജനശ്രദ്ധയാകര്‍ഷിച്ചു. സര്‍ക്കാറിന്റെ വികസന ചിത്രങ്ങള്‍ക്ക് ചെറുവത്തൂരില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ ചിത്ര പ്രദര്‍ശനം നടക്കും.