തിരുവനന്തപുരം മണ്ണന്തലയില്‍ ആരംഭിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന സ്ഥാപനത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നെറ്റ്‌വര്‍ക്ക് & സപ്പോര്‍ട്ട് എഞ്ചിനിയറിംഗ്, ഡെസ്‌ക്‌ടോപ്പ് എഞ്ചിനിയറിംഗ് – എസ്.എസ്.എല്‍.സി/പ്‌ളസ് റ്റു/ബിരുദം – മൂന്നു മാസം.
സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ – പ്‌ളസ് റ്റു, ബിരുദം/പി.ജി – മൂന്നു മാസം.
അപേക്ഷകര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 18ന് രാവിലെ 11 മണി മുതല്‍ 1 മണി വരെ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2700357.
