പാലക്കാട്:  മലമ്പുഴയിലെ ആറ് കുടുംബങ്ങള്ക്കുള്ള എ.എ.വൈ റേഷന്കാര്ഡുകള് മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാധികയ്ക്ക് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര് കൈമാറി. പ്രദേശത്തെ എസ്. ടി പ്രമോട്ടര് മുഖേന കാര്ഡുകള് കുടുംബങ്ങള്ക്ക് കൈമാറി.മലമ്പുഴയിലെ 36 നമ്പര് റേഷന് കട നടത്തുവാന് നല്കിയ അംഗീകാരം താല്ക്കാലികമായി റദ്ദ് ചെയ്തു.
റേഷന് വിതരണവുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തില് ഭക്ഷ്യ കമ്മീഷന് ചെയര്മാന്റെ നിര്ദ്ദേശപ്രകാരം കമ്മീഷന് അംഗങ്ങളും ജില്ലാ സപ്ലൈ ഓഫീസര്, താലൂക്ക് സപ്ലൈ ഓഫീസര്,റേഷനിംഗ് ഇന്സ്പെക്ടര്മാര് എന്നിവരുടെ സാന്നിധ്യത്തില് കടയില് പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തതിനെ തുടര്ന്നാണ് ജില്ലാ സപ്ലൈ ഓഫീസര് നടപടി സ്വീകരിച്ചത്. റേഷന് വിതരണം മുടങ്ങാതിരിക്കാനായി ബദല് സംവിധാനം ഏര്പ്പെടുത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര് അറിയിച്ചു.
മലമ്പുഴ അകമലവാരത്തില് വെള്ളെഴുത്ത് പൊറ്റ, പാറക്കളം, പട്ടാറോഡ്, ആനക്കല്ല് തുടങ്ങിയ ആദിവാസി കോളനികളില് ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്വഹണം വിലയിരുത്തുന്നതിനായി ഭക്ഷ്യ കമ്മീഷന് ചെയര്മാന് കെ. വി മോഹന്കുമാറും കമ്മീഷന് അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്ശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.