കാസര്‍ഗോഡ്: 2020-2021 അധ്യയന വര്‍ഷത്തില്‍ പ്ലസ്ടു പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാന പരിധി ആറ് ലക്ഷം രൂപയാണ്. താല്‍പര്യമുളളവര്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകള്‍ ,ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് കോപ്പി എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫീസ് അടച്ചതിന്റെ രസീത് എന്നീ രേഖകള്‍ സഹിതം ഫെബ്രുവരി 24 ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 04994-256162
