കണ്ണൂർ :   പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കാന്‍ സൗകര്യമൊരുക്കിയതായി അക്ഷയ ഡയരക്ടര്‍ അറിയിച്ചു. അപേക്ഷ നല്‍കല്‍, ഓപ്ഷന്‍ നല്‍കല്‍ തുടങ്ങി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിധ ഓണ്‍ലൈന്‍ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്് അപേക്ഷ അയക്കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.