കൊല്ലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒറ്റക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനായി. 3.14 കോടി രൂപ ചെലവില്‍ ലാബ്, ക്ലാസ് മുറികള്‍ എന്നിവ ഉള്‍പ്പെടെയാണ് പുതിയ ഹൈടെക് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പീരുകണ്ണ് റാവുത്തര്‍, ഹെഡ്മാസ്റ്റര്‍ അബ്ദുസമദ്, പി ടി എ പ്രസിഡന്റ് ആര്‍ ദിലീപ് കുമാര്‍, അധ്യാപക-അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.