മലപ്പുറം: പൊന്നാനിയില്‍ സംഘടിപ്പിച്ച ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി അനുവദിച്ചത്  38,20,855 രൂപ. പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 357 അപേക്ഷകളാണ് ലഭിച്ചത്. പൊന്നാനി താലൂക്കില്‍ 182 അപേക്ഷകളിലായി 17,79,000 രൂപയാണ് അനുവദിച്ചത്. തിരൂര്‍ താലൂക്കില്‍ 175  അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 20,41,855 രൂപയും ധനസഹായമായി അനുവദിച്ചു.

പൊന്നാനി താലൂക്കില്‍ കൃഷി-അഞ്ച്്, സിവില്‍ സപ്ലൈസ് -140, സഹകരണ വകുപ്പ് -24, വിദ്യാഭ്യാസം -മൂന്ന്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് -11, ഫിഷറീസ് -40, ആരോഗ്യം -അഞ്ച്, പ്രവാസി ക്ഷേമം -ഒന്ന്, കെ.എസ്.ഇ.ബി -മൂന്ന്്, തൊഴില്‍ വകുപ്പ് -രണ്ട്, ലീഡ് ബാങ്ക്- 17, തദ്ദേശ സ്വയം ഭരണം -79, നഗരസഭ -44,  പൊലീസ് -അഞ്ച്, പൊതുമരാമത്ത് -ഒന്ന്, രജിസ്ട്രേഷന്‍ -മൂന്ന്, റവന്യൂ -280, മോട്ടോര്‍ വാഹന വകുപ്പ് -രണ്ട്, സാമൂഹിക നീതി വകുപ്പ് -ഏഴ്്, വാട്ടര്‍ അതോറിറ്റി- മൂന്ന്, മറ്റുള്ളവ- 28 എന്നീ കണക്കിലാണ് അപേക്ഷകള്‍ ലഭിച്ചത്.തിരൂര്‍ താലൂക്കില്‍  കൃഷി -രണ്ട്, സിവില്‍ സപ്ലൈസ് -107, സഹകരണ വകുപ്പ് -നാല്,  വിദ്യാഭ്യാസം -ഒന്‍പത്്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് -ഏഴ്്, ഫിഷറീസ് -16 ആരോഗ്യം -ഒന്‍പത്, തയ്യല്‍ തൊഴില്‍ വെല്‍ഫെയര്‍ ഫണ്ട് -14,  കെഎസ്ഇബി -എട്ട്, തൊഴില്‍ വകുപ്പ് -രണ്ട്, ലീഡ് ബാങ്ക് -11, തദ്ദേശ സ്വയം ഭരണം -159, നഗരസഭ -അഞ്ച് , പൊലീസ് -ആറ്്, പൊതുമരാമത്ത് -ആറ്്, രജിസ്ട്രേഷന്‍ -മൂന്ന്്, റവന്യൂ -273, മോട്ടോര്‍ വാഹന വകുപ്പ്- രണ്ട്, സാമൂഹിക നീതി വകുപ്പ് -10, മറ്റുള്ളവ -22 എന്നീ കണക്കിലാണ് അപേക്ഷകള്‍ ലഭിച്ചത്.

പൊന്നാനി താലൂക്കിലെ വില്ലേജ് തിരിച്ചുള്ള അപേക്ഷകള്‍

ആലങ്കോട്-33, എടപ്പാള്‍-63, ഈഴവതിരുത്തി-68, കാലടി-70,  മാറഞ്ചേരി-17, നന്നംമുക്ക്-26,  പെരുമ്പടപ്പ്-37,  പൊന്നാനി നഗരം-327,  തവനൂര്‍-24, വട്ടംകുളം-26,  വെളിയങ്കോട്-37.

തിരൂര്‍ താലൂക്കിലെ വില്ലേജ് തിരിച്ചുള്ള അപേക്ഷകള്‍

അനന്താവൂര്‍-13, ആതവനാട്-11, ചെറിയമുണ്ടം-15,  എടയൂര്‍-18,  ഇരിമ്പിളിയം- 41, കല്‍പ്പകഞ്ചേരി-12,  കാട്ടിപരുത്തി-14,  കോട്ടക്കല്‍- ഏഴ്്, കുറുമ്പത്തൂര്‍- ആറ്,  കുറ്റിപ്പുറം-22,  മംഗലം-39,മാറാക്കര-എട്ട്,  മേല്‍മുറി- 30, നടുവട്ടം-17 , നിറമരുതൂര്‍-10, ഒഴൂര്‍-21,  പരിയാപുരം-നാല്,  പെരുമണ്ണ-13,പൊന്മള-45,  പൊന്മുണ്ടം-നാല്,  പുറത്തൂര്‍-34,  താനാളൂര്‍-14,  താനൂര്‍-18,  തലക്കാട്-അഞ്ച്,  തിരുന്നാവായ-29,  തിരൂര്‍-10,  തൃക്കണ്ടിയൂര്‍- ഏഴ്, തൃപ്രങ്ങോട്- 156, വളവന്നൂര്‍-35, വെട്ടം-17.