കാസർഗോഡ്: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ രണ്ടാംദിനം കാസര്‍കോട്ട് ആകെ പരിഗണിച്ചത് 1791 പരാതികള്‍. ആദ്യദിനം കാഞ്ഞങ്ങാട്ട് 2470 പരാതികളും പരിഗണിച്ചു. രണ്ടു ദിവസങ്ങളിലായി ആകെ പരിഗണിച്ചത് 4261 പരാതികള്‍.
കാസര്‍കോട് താലൂക്കില്‍ ഓണ്‍ലൈനായി 824 പരാതികള്‍ ലഭിച്ചു. അദാലത്തില്‍ 534 പരാതികള്‍. ആകെ 1358. മഞ്ചേശ്വരം താലൂക്കില്‍ അദാലത്തിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്-238. ഓണ്‍ലൈനായി ലഭിച്ചത് 195. ആകെ 433 പരാതികള്‍.
മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകള്‍ക്കായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരാതികള്‍ക്ക് മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ തല്‍സമയം പരിഹാരം നിര്‍ദേശിച്ചു. ചികില്‍സാ സഹായം, ചികില്‍സാ ഉപകരണങ്ങള്‍ നല്‍കല്‍, പട്ടയം, വീട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം തേടിയത്. അംഗപരിമിതരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് മന്ത്രിമാര്‍ പരാതികള്‍ കേട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹോസ്ദുര്‍ഗ് താലൂക്കില്‍ 1390000 രൂപയും വെള്ളരിക്കുണ്ട് താലൂക്കില്‍ 1.85 ലക്ഷം രൂപയും അനുവദിച്ചു.