കോട്ടയം: ശുദ്ധജല സംരക്ഷണം ഉറപ്പാക്കുന്നതിന് നെഹ്റു യുവകേന്ദ്ര നടപ്പാക്കുന്ന ജല ശക്തി അഭിയാന്‍റെ ഭാഗമായി മഴവെള്ളം സംഭരിക്കുന്നതു സംബന്ധിച്ച ബോധവത്ക്കരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി.

ജില്ലാ ഭരണകേന്ദ്രം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെ മഴവെള്ളം സംഭരിക്കേണ്ടതിന്‍റെ ആവശ്യക സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും .

പൊതു- സ്വകാര്യ ഉടമസ്ഥതയിലുള്ള ജല സ്രോതസുകളുടെ ഡയറക്ടറിയും ഇതോടനുബന്ധിച്ച് തയ്യാറാക്കും. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എം. അഞ്ജന കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച് . സച്ചിനും യൂത്ത് വോളണ്ടിയര്‍മാരും പങ്കെടുത്തു.