കണ്ണൂര്‍:  പെരുമ്പ ജിഎംയുപി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സി കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല്‍പതു ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ആധുനിക രീതിയില്‍ സജ്ജീകരിച്ച നാലു ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്.
പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി പി സമീറ ടീച്ചര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക കെ അനിത, സി കെ മനോജ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.