കാസര്‍ഗോഡ്:  ബേള ഗവ. ഐ.ടി.ഐ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക് മുഖ്യ അതിഥിയായി. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ശിലാഫലകം അനാച്ഛാദനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മമ്പര്‍ കെ.എം അശ്വിനി, വാര്‍ഡ് മെമ്പര്‍ കെ.വി സ്വപ്ന തുടങ്ങിയവര്‍ സംസാരിച്ചു. പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത്കുമാര്‍ സ്വാഗതവും പട്ടികജാതി വികസന ഓഫീസര്‍ എസ്. മീനാറാണി നന്ദിയും പറഞ്ഞു.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സൗകര്യങ്ങള്‍ ലഭ്യമാക്കുവാനായി ശ്രദ്ധയമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്.

കാസര്‍കോട് ബേള ഐ.ടി.ഐ കെട്ടിടം കുറഞ്ഞ സമയംകൊണ്ടാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയത്. ഇവിടെ 80 ശതമാനം പട്ടിക ജാതി വിഭാഗക്കാരും പത്ത് ശതമാനം എസ്.ടി വിഭാഗവും പത്ത് ശതമാനം മറ്റു വിഭാഗക്കാരം എന്ന നിലയിലാണ് സിറ്റ് ല്‍കുന്നത്. തെരഞ്ഞെടുക്കുന്ന ട്രെയ്നികള്‍ക്ക് 1000 രൂപ ലംപ്സം ഗ്രാന്റും യൂണിഫോം ഇനത്തില്‍ 900 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്റ് ഇനത്തില്‍ 830 രൂപയും നല്‍കി വരുന്നു. പോഷകാഹാര പദ്ധതി പ്രകാരം രാവിലെ മുട്ടയും പാലും ഉച്ചഭക്ഷണവും ദിവസവും ട്രെയ്നികള്‍ക്ക് നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.സി.വിടി സര്‍ട്ടിഫിക്കേറ്റും വിജയികള്‍ക്ക് പ്ലേസ്മെന്റും നല്‍കി വരുന്നു.