എറണാകുളം: ടൗൺ ഹാളിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിൽ നിന്ന് റേഷൻ കാർഡ് മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട് ആകെ 390 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മുഴുവൻ അപേക്ഷകളിലും നടപടി സ്വീകരിച്ചു. 380 അപേക്ഷകൾക്ക് മറുപടി നൽകി. കണയന്നൂർ, കൊച്ചി താലൂക്കുകളിലായി ആകെ 57 കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകി.

കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസിൽ 36 അപേക്ഷകളും സിറ്റി റേഷനിംഗ് ഓഫീസിൽ 20 അപേക്ഷകളും അദാലത്തിൽ ലഭിച്ച 22 അപേക്ഷകളും അടക്കം ആകെ 78 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മുഴുവൻ അപേക്ഷകളിലും നടപടി സ്വീകരിച്ചു. 13 കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി. ഇതിൽ രണ്ട് പിഎച്ച്എച്ച് കാർഡും ഒരു എൻ പി എസും ഉൾച്ചെടുന്നു.

കൊച്ചി താലൂക്ക് സപ്ലൈ ഓഫീസിൽ 232 അപേക്ഷകളും കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിൽ 6 അപേക്ഷകളും അദാലത്തിൽ ലഭിച്ച 74 അപേക്ഷകളും അടക്കം ആകെ 312 അപേക്ഷകളാണ് കൊച്ചി താലൂക്കിൽ ലഭിച്ചത്. ഇതിൽ എല്ലാ അപേക്ഷകളിലും നടപടി സ്വീകരിച്ചു. 44 കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി. ഇതിൽ 32 പി എച്ച് എച്ച് കാർഡുകൾ, 5 എ എ വൈ കാർഡുകൾ എന്നിവ ഉൾപ്പെടുന്നു.