ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും, തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷൻ നടപ്പാക്കുന്ന ജലസംരക്ഷണ പദ്ധതി “ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിന്റെ മൂന്നാം  ഘട്ടത്തിന് തുടക്കമായി.

ഒന്നും രണ്ടും ഘട്ടങ്ങളിലായി ജില്ല യിൽ 334.08 കി. മീ നീർച്ചാൽ രൂപീകരണം നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഭാഗങ്ങൾ കൂടി പൂർത്തിയാക്കി നീർച്ചാലുകളുടെ ശൃംഖല പൂർണ്ണമായും പുനരു ജ്ജവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ത്.

ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .റ്റി.എസ്, സുധീഷ് അദ്ധ്യക്ഷനായ ചടങ്ങിൽ എം.പി എ.എം. ആരിഫ് “ഇനി ഞാനൊഴുകട്ടെ” ക്യാമ്പയിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. 1-ാം വാർഡിലെ മേനോൻ കാട്ടിൽ തോടിന് സമീപം നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷിൽജ സലിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിജി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. മോഹൻദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാ വിശ്വനാഥ്, വാർഡ് മെമ്പർ മിനിമോൾ സുരേന്ദ്രൻ. പള്ളിപ്പുറം എൻ.എസ്.എസ്. കോളേജിലെ നാഷണൽ സർവീസ് സ്കീം കോ-ഓർഡിനേറ്റർ ഡോ.രാജി പ്രസാദ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ സന്തോഷ് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ജി. ശ്രീദേവി നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ 7-ാം വാർഡിലെ മേനോൻ കാട്ടിൽ തോട് ശുചീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കപ്പെട്ടതും ചെലവഴിക്കപ്പെടാത്തതുമായ തുകയിൽ നീന്നോ തനതു ഫണ്ടിൽ നിന്നോ ഒരു ലക്ഷം രൂപ വരെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.