പത്തനംതിട്ട: മൈലപ്ര മൗണ്ട് ബദനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തനംതിട്ട ജില്ലയില്‍ നടന്ന സാന്ത്വന സ്പര്‍ശം രണ്ടാം ദിനം അദാലത്ത് വേദിയില്‍ വിതരണം ചെയ്തത് ആറു പട്ടയങ്ങള്‍. കോന്നി, റാന്നി താലൂക്കുകളിലെ അദാലത്തില്‍ രാജു എബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, പൊതുഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് റാന്നി വില്ലേജിലെ അഞ്ചും വടശ്ശേരിക്കര വില്ലേജിലെ ഒരു പട്ടയവും വിതരണം ചെയ്തത്.
റാന്നി ബംഗ്ലാവുങ്കല്‍ ബി.കെ കൃഷ്ണന്‍കുട്ടി, പ്രസന്ന, ബംഗ്ലാവുങ്കല്‍ ബി.കെ ഓമന, ഹരിദാസ്, ബംഗ്ലാവുങ്കല്‍ ബികെ ശശി, രാധ, മന്ദിരം താന്നിക്കല്‍ വീട്ടില്‍ ഗീതാകുമാരി, ടി.പി ശശിധരന്‍ നായര്‍, റാന്നി മണ്ണില്‍ വീട്ടില്‍ എം.ടി സുനില്‍, കെ.എസ്.അനുലക്ഷ്മി, വടശേരിക്കര ചെറുകുളഞ്ഞി ഉഴുമണ്ണില്‍ സാബു കുര്യാക്കോസ് എന്നിവരാണ് പട്ടയങ്ങള്‍ സ്വീകരിച്ചത്. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി, അടൂര്‍ ആര്‍ഡിഒ എസ് ഹരികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.