• 100 ഹെക്ടർ തരിശിൽ കഴിഞ്ഞ വർഷം കൃഷി ഇറക്കി
  • 214 ഹെക്ടറിൽ പുതുതായി കരനെൽകൃഷി
  • 10,738 പേർക്ക് കർഷക ക്ഷേമ പെൻഷൻ

കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ തരിശ്ശായിക്കിടന്ന 100 ഹെക്ടർ ഭൂമിയിൽ പുതുതായി നെൽകൃഷിയിറക്കിയതായിപ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി കെ രാജൻ അറിയിച്ചു. 214 ഹെക്ടർ സ്ഥലത്ത് പുതുതായി കരനെൽ കൃഷിആരംഭിച്ചിട്ടുണ്ട്. കൂടാതെ സമഗ്ര നെൽകൃഷിക്കായുള്ള ‘കേദാരം’ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ  ലഭ്യമായഓരോ തരിശ്‌ നെൽപ്പാടവും കൃഷിക്ക് അനുയോജ്യമാക്കി വരികയാണ്.

75 ഹെക്ടർ തരിശുഭൂമിയിൽ കൃഷി ചെയ്തതുൾപ്പടെ 4,340 ഹെക്ടർ സ്ഥലത്താണ് കഴിഞ്ഞ സാമ്പത്തിക വർഷം പച്ചക്കറിയുടെനൂറുമേനി വിളയിച്ചത്. ആകെ 49,314 ടൺ പച്ചക്കറി ഉൽപ്പാദിപ്പിച്ചതു കൂടാതെ 5,246 ഹെക്ടർ സ്ഥലത്ത് 73,632 ടൺകിഴങ്ങുവർഗങ്ങളും കൃഷി ചെയ്തു. 750 ഹെക്ടർ സ്ഥലത്ത് പുതുതായി അത്യുൽപ്പാദന ശേഷിയുള്ള തെങ്ങു കൃഷിയും തുടങ്ങാൻ കഴിഞ്ഞു.

ഓണത്തിന്‌ കർഷകരിൽ നിന്നും ശേഖരിച്ച 97.16 ടൺ പച്ചക്കറിയാണ് വിപണിയിലെത്തിച്ചത്. വിപണി വിലയിൽ നിന്നും 10ശതമാനം അധിക തുക നൽകിയാണ് കർഷകരിൽ നിന്നും ഈ പച്ചക്കറികൾ ശേഖരിച്ചത്. വിഷു വിപണിയ്ക്കായി 6.25 ടണ്പച്ചക്കറിയും കർഷകരിൽ നിന്നും ശേഖരിച്ചു. ഓഖി ചുഴലിക്കാറ്റിൽ നഷ്ടപരിഹാരമായി വിള ഇൻഷുറൻസ് പദ്ധതിയിലൂടെ509 പേർക്ക് 1.49 കോടി രൂപ വകുപ്പ് നൽകി. 10,738 പേർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം കർഷക ക്ഷേമ പെൻഷൻവിതരണം ചെയ്തതായും പ്രിൻ‌സിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.