ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ 3,550 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്ന വീടുകള്‍ ഈ മാസം 31നകം പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. നാലു ഘട്ടങ്ങളിലായാണ് ലൈവ്‌ലിഹുഡ് ഇന്‍ക്ലൂഷന്‍ ഫിനാന്‍ഷ്യല്‍ എംപവര്‍മെന്റ് (ലൈഫ്) പദ്ധതി നടപ്പാക്കുന്നത്. മുന്‍കാലങ്ങളില്‍ പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മാണം തുടങ്ങി പാതിവഴിയില്‍ നിലച്ച വീടുകള്‍ പൂര്‍ത്തീകരിക്കുകയാണ് ആദ്യഘട്ടം. ഇതിന്റെ പ്രവൃത്തികളാണ് നടന്നുവരുന്നത്. 2018-19 സാമ്പത്തിക വര്‍ഷം ഭൂമിയുള്ള ഭവനരഹിതര്‍ക്ക് പദ്ധതി ഉപയോഗപ്പെടും. പല ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയില്‍ മാത്രം നാലു പഞ്ചായത്തുകളിലെ ഇരുനൂറോളം പേര്‍ക്ക് ആദ്യ ഗഡു നല്‍കി. വാസയോഗ്യമല്ലാത്ത വീടുകളുള്ളവരാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുക. ഇതു 2019-20 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും. ഭൂരഹിത-ഭവനരഹിതരെ പരിഗണിക്കുന്ന നാലാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി നടന്നുവരികയാണ്. ഇവര്‍ക്കുള്ള ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചുനല്‍കും. ഇത്തരത്തില്‍ സംസ്ഥാനത്ത് ആദ്യമായി ഭൂമി കണ്ടെത്തിയത് കാസര്‍കോട് ജില്ലയിലാണ്. അനിവാര്യമായ സ്ഥലങ്ങളില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചുനല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഒട്ടേറെ സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ആദ്യഘട്ടത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആദ്യപടിയായി കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ഗുണഭോക്തൃ സര്‍വേ നടത്തി. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ പഞ്ചായത്ത് തലത്തില്‍ സൗകര്യമൊരുക്കി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ അപ്പീല്‍ സ്വീകരിച്ചു. അതിനിടെ, ഗ്രാമസഭയുടെ നിര്‍ദേശ പ്രകാരം പട്ടികയില്‍ നിന്നു പുറത്തായ അര്‍ഹരെ ഉള്‍പ്പെടുത്താമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗ്രാമപ്രദേശങ്ങളില്‍ 25 സെന്റിലധികവും നഗരപ്രദേശങ്ങളില്‍ അഞ്ചുസെന്റില്‍ കൂടുതലും ഭൂമിയുള്ളവരെ പരിഗണിക്കില്ല. ഇതു പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ബാധകമല്ല. തുക ലഭിച്ച് ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ആറുലക്ഷവും പൊതുവിഭാഗത്തിന് നാലുലക്ഷവുമാണ് ധനസഹായം. പൊതുവിഭാഗത്തിന് നാലു ഘട്ടങ്ങളിലായാണ് ധനസഹായം നല്‍കുന്നത്. 10 ശതമാനമാണ് ആദ്യ ഗഡു. തറ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ 40ഉം ലിന്റല്‍ വാര്‍പ്പ് കഴിയുന്നതോടെ 40ഉം ശതമാനം തുക അനുവദിക്കും. വീട് പൂര്‍ത്തിയാവുന്നതോടെ ശേഷിക്കുന്ന 10 ശതമാനം നല്‍കും. കോളനികളില്‍ താമസിക്കുന്ന പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് അഞ്ചുഘട്ടങ്ങളിലായി തുക അനുവദിക്കും. തുടക്കത്തില്‍ 15 ശതമാനമാണ് ലഭിക്കുക. തറ പൂര്‍ത്തിയാക്കുമ്പോള്‍ 20ഉം ലിന്റല്‍ വാര്‍പ്പ് കഴിയുമ്പോള്‍ 35ഉം വീട് പൂര്‍ത്തിയായാല്‍ 20ഉം ശതമാനം തുക നല്‍കും. വയറിങ് തുടങ്ങിയ ജോലികള്‍ക്കു ശേഷമാണ് 10 ശതമാനം തുക നല്‍കുക. നിര്‍മാണം തുടങ്ങുന്നതിനു മുമ്പ് പഞ്ചായത്തില്‍ നിന്നുള്ള കെട്ടിടനിര്‍മാണാനുമതി തേടണം. ഇതു ശ്രദ്ധിക്കേണ്ടത് നിര്‍വഹണോദ്യോഗസ്ഥരാണ്. വീടുകളുടെ 12 തരം മാതൃകാ പ്ലാനുകള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. സ്വന്തമായും പ്ലാനുകള്‍ തയ്യാറാക്കാം. തറവിസ്തീര്‍ണം 400 ചതുരശ്ര അടിയില്‍ കൂടരുതെന്ന നിബന്ധന മാത്രമാണുള്ളത്.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ലൈഫ് മിഷന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കാസര്‍ക്കോട് ജില്ലാ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ഗംഗാധരന്‍ വിഷയം അവതരിപ്പിച്ചു ജില്ലാ കോര്ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നാസര്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ ജോസഫ്, മാളുക്കുട്ടി, ജയരാജന്‍ പങ്കെടുത്തു.

പഞ്ചായത്തില്‍ നിന്നുള്ള കെട്ടിടനിര്‍മാണാനുമതി തേടണം. ഇതു ശ്രദ്ധിക്കേണ്ടത് നിര്‍വഹണോദ്യോഗസ്ഥരാണ്. വീടുകളുടെ 12 തരം മാതൃകാ പ്ലാനുകള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. സ്വന്തമായും പ്ലാനുകള്‍ തയ്യാറാക്കാം. തറവിസ്തീര്‍ണം 400 ചതുരശ്ര അടിയില്‍ കൂടരുതെന്ന നിബന്ധന മാത്രമാണുള്ളത്.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ലൈഫ് മിഷന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കാസര്‍ക്കോട് ജില്ലാ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ഗംഗാധരന്‍ വിഷയം അവതരിപ്പിച്ചു ജില്ലാ കോര്ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നാസര്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ ജോസഫ്, മാളുക്കുട്ടി, ജയരാജന്‍ പങ്കെടുത്തു.