മലപ്പുറം: താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 3.45 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ഒ. പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ചടങ്ങില്‍ പി. ഉബൈദുള്ള എം. എല്‍.എ അധ്യക്ഷനായി.
രണ്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ ഇനി മുതല്‍ ആശുപത്രി ഓഫീസ്, ഫാര്‍മസിയും, ലാബ് കൂടാതെ ഓര്‍ത്തോ, പീഡിയാട്രിക്സ്, ഇ.എന്‍.ടി, ഒഫ്താല്‍മോളജി, സ്കിന്‍, ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി എന്നീവയുടെ ഒ. പി കളും പ്രവര്‍ത്തിക്കും.
ചടങ്ങില്‍ മലപ്പുറം നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിദ്ദീഖ് നൂറേങ്ങല്‍ ,പി.കെ.ഹക്കീം, മറിയുമ്മ ശരീഫ് കോണോത്തൊടി ,കെ.കെ.ആയിശാബി വാര്‍ഡ് കൗണ്‍സിലര്‍ സി.സുരേഷ് മാസ്റ്റര്‍ ഡി.എം.ഒ പ്രതിനിധി ഡോ.ഫിറോസ് ഖാന്, ഡോ.അലിഗര്‍ ബാബു, പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ വിമല്‍രാജ് എന്നിവര്‍ സംബന്ധിച്ചു.