ആലപ്പുഴ: ജില്ലയിലെ കൃഷി വകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കളര്‍കോട് ആരംഭിക്കുന്ന കമ്യൂണിറ്റി റേഡിയോ എഫ്.എം 90.0 സ്റ്റേഷന്റെ ഉദ്ഘാടനവും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നാളെ (ഫെബ്രുവരി 17ന്) രാവിലെ 11ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ലൈവ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്കും റിക്കോര്‍ഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമനും നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥി ആകും. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം ആരിഫ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
