ഹയര്‍സെക്കന്‍ഡറി ഫലം അറിയുന്നതിന് ഇന്നലെ (മേയ് 10)  ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് ആപ്പില്‍ ലഭിച്ചത് 37 ലക്ഷം ഹിറ്റ്. കഴിഞ്ഞ രണ്ടു ദിവസം മാത്രം 70,000 പേര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു.
എസ്.എസ്.എല്‍.സി ഫലം ലഭ്യമാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ പ്രചാരം ലഭിച്ച ആപ്പിലൂടെ ഇക്കുറിയും തടസങ്ങളില്ലാതെ ഫലം ലഭ്യമാക്കാന്‍ സാധിച്ചു.  ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ വെബ്‌സൈറ്റിലും ഫലം ലഭ്യമാക്കിയിരുന്നു. സര്‍ക്കാരിന്റെ വിവിധ അറിയിപ്പുകള്‍, വാര്‍ത്തകള്‍, ഉത്തരവുകള്‍ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പി.ആര്‍.ഡി ലൈവ് ആപ്പില്‍ ലഭ്യമാണ്.