പത്തനംതിട്ട: ലോക എയ്ഡ്സ് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഷോര്‍ട്ട്ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എവര്‍റോളിംഗ് ട്രോഫി, സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിജയികള്‍ക്ക് സമ്മാനിച്ചു. ചായലോട് മൗണ്ട്സിയോണ്‍ നഴ്സിംഗ് കോളജ് ഒന്നാം സ്ഥാനം നേടി. അടൂര്‍ ഹോളിക്രോസ് നഴ്സിംഗ് കോളജ് രണ്ടാംസ്ഥാനവും ഇലന്തൂര്‍ ഗവ.നഴ്സിംഗ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് കോളജിന് പ്രോത്സാഹന സമ്മാനമായി സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും കോയിപുറത്ത് സാറാമ്മ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും അടങ്ങിയതാണ് സമ്മാനം. കോയിപുറത്ത് സാറാമ്മ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ജോണ്‍സണ്‍ സൗഹൃദ കുമ്പനാടാണ് സ്പോണ്‍സര്‍ ചെയ്തത്. ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജുകുമാറാണ് ഷോര്‍ട്ട്ഫിലിം മത്സര വിജയികളെ കണ്ടെത്തിയത്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.സി.എസ് നന്ദിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.എബി സുഷന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.നിധീഷ് ഐസക് സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, മാസ്മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, അസിസ്റ്റന്റ്് എഡിറ്റര്‍ സി.ടി ജോണ്‍, വിവിധ നഴ്സിംഗ് കോളജുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു