ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജി.എസ്.റ്റി, എം.ജി യൂണിവേഴ്‌സിറ്റി, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ന്യൂ ഇന്ത്യാ അഷ്വറന്‍സ് എന്നീ സേവനങ്ങള്‍ക്കുള്ള പരിശീലനവും സംശയനിവാരണവുമാണ് നല്‍കിയത്. പരിശീലന പരിപാടി സംരംഭകര്‍ക്ക് വളരെയധികം പ്രയോജനം ചെയതതായി സംരംഭകര്‍ അഭിപ്രായപ്പെട്ടു. എം.ജി യൂണിവേഴ്‌സിറ്റിക്ക് രജിസ്‌ട്രേഷന്‍ ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിനാല്‍ പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.