ഇടുക്കി: ജില്ലയില്‍ പുതുതായി അനുവദിച്ച സബ് ഡിവിഷണല്‍ പോലീസ് ഓഫീസിന്റെ ഉദ്ഘാടനം (18) നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അദ്ധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം പി, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളാകും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ മുഖ്യപ്രഭാഷണം നടത്തും.

ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി വിജയ് സാഖറെ, ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി, എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി സത്യന്‍, ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി സ്വാഗതവും ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ് സുരേഷ് കുമാര്‍ കൃതഞ്ജതയും പറയും.