ആലപ്പുഴ: ചകിരി ചോറില്‍ നിന്നും നിര്‍മ്മിച്ച തടിയെ വെല്ലുന്ന കട്ടിയുള്ള പലക പരിചയപ്പെടുത്തി മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കയര്‍ കേരള വേദിയിലാണ് മന്ത്രി പുതിയ കയര്‍ ഉല്‍പ്പന്നം പരിചയപ്പെടുത്തിയത്.
കുറഞ്ഞ ചിലവില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചകിരി ചോറ് സംസ്‌കരിച്ചാണ് കട്ടിയുള്ള പലക നിര്‍മ്മിക്കുന്നത്.
ചകിരി ചോറ് സംസ്‌കരണത്തിലൂടെ നിര്‍മ്മിക്കപ്പെടുന്ന പലക തടിയോട് കിടപിടിക്കുന്ന ഉല്‍പ്പന്നമാണ്. ഇത് നിര്‍മ്മിക്കാനുള്ള യന്ത്രം ഉള്‍പ്പെടെ എത്തിച്ച് ഉല്‍പ്പാദനം വേഗത്തിലാക്കാനുള്ള നടപടികളിലാണ് കയര്‍ വകുപ്പ്.