തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 01/2019) പരീക്ഷ 28 ന്  ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയിൽ പങ്കെടുക്കുന്ന കോവിഡ് ബാധിതരായവരും ക്വാറന്റീനിലുള്ളവരും കണ്ടയ്ൻമെന്റ്  സോണിൽ നിന്നോ വിദേശം/ഇതര സംസ്ഥാനങ്ങളിൽ വരുന്നവരും വിവരം രണ്ട് ദിവസം മുൻപ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിലിലൂടെയോ (kdrbtvm@gmail.com) ഫോണിലൂടെയോ (സെക്രട്ടറി: 9497690008, പരീക്ഷാ കൺട്രോളർ: 8547700068) അറിയിക്കണം.

പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ കേന്ദ്രത്തിന്റെ പേര് എന്നിവ മെയിലിൽ സൂചിപ്പിക്കണം. ഭിന്നശേഷിക്കാർക്ക് (40 ശതമാനത്തിന് മുകളിൽ) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ഏഴ് ദിവസം മുൻപെങ്കിലും വിവരം ഓഫീസിൽ  ഇ-മെയിലിലൂടെ അറിയിക്കണം. പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്നവർക്കാണ് സ്‌ക്രൈബിനെ അനുവദിക്കുക. പരീക്ഷക്ക് എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വിശദ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.