സംസ്ഥാന സർക്കാർ വനിതാ സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ ചിത്രമായ മിനി.ഐ.ജി സംവിധാനം ചെയ്ത ‘ഡിവോഴ്‌സി’ന്റെ പ്രദർശനോദ്ഘാടനം ഫെബ്രുവരി 22ന് വൈകിട്ട് 5.30ന് തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.
വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനിതാ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചർ, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ അഡ്വ. രാഖി രവികുമാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിനോടനുബന്ധച്ച് ‘ഡിവോഴ്‌സ്’ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടവരെ ആദരിക്കും. ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ നടത്തും. കെ.എസ്.എഫ്.ഡി.സിയ്ക്കായിരുന്നു നിർമ്മാണ ചുമതല.