തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തിങ്കളാഴ്ച (22 ഫെബ്രുവരി 2021)  അവതരിപ്പിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ബജറ്റ് അവതരണം. പുതിയ ഭരണസമിതി അധികാരമേറ്റശേഷമുള്ള ആദ്യ ബജറ്റാണിത്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ബജറ്റ് അവതരണത്തിൽ പങ്കെടുക്കും.