കണ്ണൂർ:റവന്യൂ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് റവന്യൂ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കരിവെള്ളൂര്‍ ഓണക്കുന്നില്‍ റവന്യൂ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിട നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കരിവെള്ളൂര്‍ ഓണക്കുന്നില്‍ റവന്യൂ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം നിര്‍മ്മിക്കുന്നത്.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ദൂരദേശത്തു നിന്നും ജോലിക്കായി വരുന്നവര്‍ക്ക് താമസിക്കാന്‍ വകുപ്പിന്റെ തന്നെ ഒരു ക്വാര്‍ട്ടേഴ്‌സ് റവന്യൂ ചരിത്രത്തിലെ  നാഴികക്കല്ലാണെന്ന്  മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.

സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടന്‍, എ ഡി എം ഇ പി മേഴ്‌സി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു