ആലപ്പുഴ: കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജില്ലയില്‍ ഇതുവരെ 38,06177 സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. സപ്ലൈക്കോ വഴി റേഷന്‍ കടകള്‍ വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഫിബ്രുവരി മാസത്തെ കിറ്റുകളുടെ വിതരണം കഴിഞ്ഞ 17 മുതല്‍ ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കാണ് നിലവില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. എട്ട് തരം വിഭവങ്ങളാണ് കിറ്റിലുള്ളത്. ജനുവരി മാസം 5, 44, 278 കിറ്റുകളാണ് വിതരണം ചെയ്തത്.
