മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  www.sportsquota.sportscouncil.kerala.gov.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മാർച്ച് 10 വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ നൽകിയിരിക്കണം. അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ പൊതുഭരണ(സർവീസസ്-ഡി) വകുപ്പിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിനകം എത്തിക്കണം. വിജ്ഞാപനത്തിന്റെ പകർപ്പ്  www.kerala.gov.in, www.prd.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, സെക്രട്ടേറിയറ്റിലെ വിവര പൊതുജന സമ്പർക്ക് വകുപ്പ് എന്നിവിടങ്ങളിലും വിജ്ഞാപനത്തിന്റെ പകർപ്പ് പരിശോധനയ്ക്ക് ലഭിക്കും.