പാലക്കാട്: എല്.ബി.എസ് സെന്റര് ഫോര് സയന്സ് ആന്റ് ടെക്നോളജിയുടെ ആലത്തൂര് ഉപകേന്ദ്രത്തില് ആരംഭിക്കുന്ന ആറു മാസത്തെ ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന് (സോഫ്റ്റ് വെയര്), ഡാറ്റാ എന്ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന് കോഴ്സുകള്ക്ക് അപേക്ഷിക്കാം. യഥാക്രമം പ്രീഡിഗ്രി / പ്ലസ് ടു, എസ്.എസ്.എല്.സിയാണ് യോഗ്യത. എസ്.സി / എസ്.ടി / ഒ.ഇ.സി വിദ്യാര്ഥികള്ക്ക് അര്ഹമായ ഫീസ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്ക്ക് ഓഫീസര് – ഇന് – ചാര്ജ്ജ്, എല്.ബി.എസ് സെന്റര്, ആലത്തൂര് വിലാസത്തില് ബന്ധപ്പെടുക. ഫോണ്: 04922 222660, 9447430171.