കോട്ടയം: തിരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള വിവരശേഖരണം തുടങ്ങി. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്.

പരിശീലനം നാളെ
തിരഞ്ഞെടുപ്പ് വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ജീവനക്കാർക്കും മാസ്റ്റർ ട്രെയിനർമാർക്കുമുള്ള പരിശീലന പരിപാടി നാളെ (ഫെബ്രുവരി 24) കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. നിയോജക മണ്ഡലങ്ങളിലെ ട്രെയിനർമാർക്കായി ലൈവ് സ്ട്രീമിംഗ് നടത്തും.