തീരദേശമേഖലയില്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താനൂര്‍ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26ന്) വൈകീട്ട് 4.15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.
താനൂര്‍ കളരിപ്പടിയിലാണ് ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഓഫീസ്, ഗ്യാരേജ് നിര്‍മാണം എന്നിവ പൂര്‍ത്തിയായി. രണ്ട് ഫയര്‍എന്‍ജിന്‍ അടക്കമുള്ള സൗകര്യങ്ങള്‍ താനൂര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷനിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ ഒരുക്കുന്നതിനായി എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച ഫയര്‍ സ്റ്റേഷനിലേക്കായി  13 തസ്തിക അനുവദിച്ചു ഉത്തരവായിട്ടുണ്ട്.