നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്ക് വൈറസ്ബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്ക്
ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 2,727 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 21,637 പേര്‍

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) 408 പേര്‍ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 1,13,441 പേരായി. വ്യാഴാഴ്ച 270 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 257 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഉറവിടമറിയാതെ അഞ്ച് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയവരാണ്.

21,637 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,727 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 183 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 82 പേരും 59 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 563 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ രോഗവ്യാപന സാധ്യത തിരിച്ചറിഞ്ഞ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വ്യാഴാഴ്ച (ഫെബ്രുവരി 25) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 02
ആലിപ്പറമ്പ്  03
അമരമ്പലം  01
അങ്ങാടിപ്പുറം  03
ആതവനാട് 02
ചീക്കോട്  04
ചേലേമ്പ്ര  08
ചെറിയമുണ്ടം  02
ചുങ്കത്തറ  01
എടക്കര  01
എടപ്പാള്‍  22
എടരിക്കോട് 06
എടവണ്ണ  01
എടയൂര്‍ 03
ഏലംകുളം  02
ഇരിമ്പിളിയം 01
കാലടി  03
കാളികാവ്  03
കണ്ണമംഗലം  01
കരുളായി  01
കരുവാരക്കുണ്ട്  03
കീഴാറ്റൂര്‍  01
കീഴുപറമ്പ്  01
കൊണ്ടോട്ടി  02
കൂട്ടിലങ്ങാടി 02
കുറുവ  01
കുറ്റിപ്പുറം  03
കുഴിമണ്ണ 03
മക്കരപ്പറമ്പ്  04
മലപ്പുറം 16
മംഗലം 01
മഞ്ചേരി  08
മങ്കട  02
മാറാക്കര  03
മാറഞ്ചേരി  14
മേലാറ്റൂര്‍ 02
മൂന്നിയൂര്‍  01
മൂത്തേടം  01
മുതുവല്ലൂര്‍ 10
നന്നമ്പ്ര  02
നന്നംമുക്ക്  02
നെടിയിരുപ്പ് 01
നിലമ്പൂര്‍  07
ഒതുക്കുങ്ങല്‍  01
പള്ളിക്കല്‍  01
പാണ്ടിക്കാട്  01
പരപ്പനങ്ങാടി 05
പറപ്പൂര്‍ 03
പെരിന്തല്‍മണ്ണ 06
പെരുമ്പടപ്പ്  02
പൊന്മള 03
പൊന്നാനി  06
പോരൂര്‍  02
പോത്തുകല്ല്  02
പുളിക്കല്‍  02
പുറത്തൂര്‍ 01
താനാളൂര്‍ 01
താനൂര്‍  03
തലക്കാട് 01
താഴെക്കോട്  01
തേഞ്ഞിപ്പലം  01
തെന്നല 02
തിരുനാവായ 05
തിരുവാലി  01
തിരൂരങ്ങാടി 02
വളാഞ്ചേരി  01
വളവന്നൂര്‍  01
വള്ളിക്കുന്ന്  05
വട്ടംകുളം  02
വാഴക്കാട്  02
വാഴയൂര്‍  01
വഴിക്കടവ്  02
വെളിയങ്കോട് 27
വേങ്ങര  03
വെട്ടത്തൂര്‍  02
വണ്ടൂര്‍  07