പാലക്കാട്: ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതുമായി  ബന്ധപ്പെട്ട്  നിയമസഭാ മണ്ഡലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരായി ഉദ്യോഗസ്ഥരെ നിയമിച്ചു. നിയമസഭാ പൊതു തിരഞ്ഞെടുപ്പില്‍  ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നത്  സംബന്ധിച്ച് വരണാധികാരികള്‍ക്കും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും അവബോധം നല്‍കേണ്ടതും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം പാലിക്കേണ്ടതുമാണ്.

നിയമസഭാ മണ്ഡലങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍

ആലത്തൂര്‍: ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. മധു,
ചിറ്റൂര്‍ :ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുന്ദരന്‍,
തൃത്താല: തൃത്താല ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേഷ്,
പട്ടാമ്പി :പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി ദീപക്.
ഷോര്‍ണൂര്‍: ഒറ്റപ്പാലം  ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അസന്‍ മുഹമ്മദ്.
ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കാര്‍ത്തികേയന്‍.
കോങ്ങാട് :പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ രഗീഷ്
മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആദര്‍ശ്.
മലമ്പുഴ :മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കെ ഫൈസല്‍.
പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രവീണ്‍കുമാര്‍.
തരൂര്‍: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍  ഓഫീസര്‍ അജേഷ് കുമാര്‍.
നെന്മാറ: നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ സ്റ്റേറ്റ് ഓഫീസര്‍ ഗിരിജ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്

ഹരിതകേരളം മിഷന്‍ നോഡല്‍ ഓഫീസര്‍മാരുടെ ചുമതലകള്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട മണ്ഡലത്തില്‍ പരിശീലന പരിപാടികളില്‍ ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച ക്ലാസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക.
നിയമസഭാ മണ്ഡലത്തിലെ പരിശീലനകേന്ദ്രങ്ങള്‍, ഇവിഎം കമ്മീഷന്‍ കേന്ദ്രങ്ങള്‍, സ്വീകരണ, വിതരണ പോളിംഗ് സ്റ്റേഷന്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുക
നിയമസഭാ മണ്ഡലതലത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷന്‍, ശുചിത്വമിഷന്‍ എന്നിവ പുറത്തിറക്കിയ ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച സര്‍ക്കുലര്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രകാരം ഉള്ള പ്രവര്‍ത്തനങ്ങള്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ മുഖേന നടപ്പിലാക്കുക
ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹായത്തോടെ ഹരിതപാലന  ചട്ടം സംബന്ധിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സംഘടിപ്പിക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച് അതത് സമയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുക.